NEWS
വ്യത്യസ്ഥമായ രീതിയിൽ ഓണം ആഘോഷിച്ച് ഒരു പറ്റം യുവാക്കൾ
07/09/2025 07:40 PM IST
nila

വെൺമണി: ഇല്ലത്തു മേൽപ്പുറം - ശാലേം റോഡിൽ മൂന്നുറോളം മീറ്റർ ദൂരം കാൽനട യാത്രക്കാർക്കു മാത്രമല്ല വാഹന ഗതാഗതത്തിനു പോലും തടസ്സമായി നിന്നിരുന്ന പാഴ്ച്ചെടികളും പുല്ലുകളുമാണ് സിംഫണി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രവർത്തകൾ വെട്ടിത്തെളിച്ചു വൃത്തിയാക്കിയത്.
വെണ്മണി എസ് എച്ച് ഒ എം.സി അഭിലാഷ് , സെൻ്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക വികാരി റവ: നോബിൻ സാം ചെറിയാൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സെൻസിലാൽ എം എസ്, ജോൺസി എം ജി , മിഥുൻ എസ്, ശ്യാംരാജ്, കെൻസ് സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











